• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ENQUIRY: 0487-2438139 | OPEN CHAT

പ്രവേശനം

കെ.എ.യു. ഓൺ‌ലൈൻ അഡ്മിഷൻ പോർട്ടൽ https://admissions.kau.in/

പ്രവേശനം

കേരള സർക്കാരിന്റെ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പൊതു പ്രവേശന പരീക്ഷയിൽ ലഭിച്ച റാങ്കുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ സർവകലാശാലയിലെ ബിരുദ കോഴ്സുകളിൽ പ്രവേശിപ്പിക്കുന്നത്. വിശദാംശങ്ങൾക്ക്, സമയാസമയങ്ങളിൽ നൽകുന്ന പ്രസക്തമായ സർക്കാർ അറിയിപ്പുകൾ കാണാവുന്നതാണ്. കൂടാതെ, പ്രവേശന പരീക്ഷാ കമ്മീഷണറുടെഔദ്യോഗിക സൈറ്റായ www.cee-kerala.org സന്ദർശിക്കുക.

ബി എസ് സി (സി & ബി) ഒഴികെയുള്ള യുജി കോഴ് സുകൾക്കുള്ള അപേക്ഷാ ഫോമുകൾ സമയാസമയങ്ങളിൽ നൽകുന്ന പൊതു പ്രവേശന പരീക്ഷ സംബന്ധിച്ച സർക്കാർ വിജ്ഞാപനത്തിൽ ലിസ്റ്റുചെയ്തിരിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കും.

ബി എസ് സി കോ-ഓപ്പറേഷൻ ആന്റ് ബാങ്കിംഗ് (സി & ബി) കോഴ് സിലേക്കുള്ള പ്രവേശനം സംബന്ധിച്ച വിശദാംശങ്ങൾക്ക്,  അതാത് സമയങ്ങളിലെ കെ‌.എ‌.യു. വിജ്ഞാപനം ശ്രദ്ധിക്കുക. 

പിഎച്ച്ഡി ഒഴികെയുള്ള ബിരുദാനന്തരബിരുദ കോഴ്സുകൾക്കായി യൂണിവേഴ്സിറ്റി രൂപീകരിച്ച സമിതിയാണ്, എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. പിഎച്ച്ഡിക്ക് ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദാംശങ്ങൾക്ക്, സമയാസമയങ്ങളിൽ സർവ്വകലാശാല പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനവും പ്രോസ്‌പെക്ട്‌സും ശ്രദ്ധിക്കുക.

ബിരുദാനന്തരബിരുദ  കോഴ്‌സുകൾ‌ക്കുള്ള അപേക്ഷാ ഫോമുകൾ‌ ഈ വെബ്‌സൈറ്റിൽ‌ നിന്നും ഡൗൺലൊഡ് ചെയ്യാവുന്നതാണ്.

വിദേശ വിദ്യാർത്ഥികൾക്കുള്ള പ്രവേശനം

കേരള കാർഷിക സർവകലാശാലയുടെ പ്രോഗ്രാമുകളിൽ പ്രവേശിക്കുന്നതിന് വിദേശ വിദ്യാർത്ഥികൾ അതത് രാജ്യത്തെ ഇന്ത്യൻ മിഷനുകൾ വഴി അപേക്ഷിക്കുകയും, ബയോഡാറ്റയും യോഗ്യതയും പ്രായവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടൊപ്പം രാജ്യത്തെ എംബസി / മിഷൻ വഴി ഇന്ത്യൻ സർക്കാരിന് കൈമാറുകയും വേണം.ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്/ DARE / EdCIL വഴിയുള്ള  പ്രവേശനത്തിന് ഇന്ത്യൻ ഗവൺമെൻറ്, ഐ സി എ ആർ/ എഡ് സി ഐ ൽ ക്രമീകരണം ചെയ്യുന്നു.  വിദേശ വിദ്യാർത്ഥികൾക്ക് ഓരോ കോഴ്സിലും അനുവദിക്കുന്ന സീറ്റുകൾ വിജ്ഞാപനം ചെയ്യപ്പെട്ട  സീറ്റുകൾ കൂടാതെ ആയിരിക്കും. 

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ വിദേശ വിദ്യാർത്ഥികൾ അവരുടെ വിസ സ്റ്റുഡന്റ് വിസയിലേക്ക് മാറ്റുന്നതിനായി ഭാരത സർക്കാരിന്റെ മുൻ അംഗീകാരം എടുക്കാത്തപക്ഷം പ്രവേശനം നൽകുന്നതല്ല. എന്നാൽ അവരുടെ അപേക്ഷകൾ താൽക്കാലികമായി പരിഗണിക്കുകയും അവരുടെ യോഗ്യത തീരുമാനിക്കുകയും ചെയ്യുന്നതാണ്. കോഴ്‌സിൽ ചേരേണ്ട അവസാന തീയതി രേഖപ്പെടുത്തിയ ഒരു 'യോഗ്യതാ സർട്ടിഫിക്കറ്റ്' അർഹരായ വിദേശ വിദ്യാർത്ഥികൾക്ക് നൽകുകയും അപേക്ഷിക്കുന്ന സമയത്ത് വിദ്യാർത്ഥികൾ താൽ‌ക്കാലികമായി താമസിക്കുന്ന സ്ഥലത്തെ സംസ്ഥാന സർക്കാർ അല്ലെങ്കിൽ വിദേശകാര്യ രജിസ്ട്രേഷൻ ഓഫീസർ മുഖേന ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. കൂടാതെ അവരുടെ വിസ പരിവർത്തനം ചെയ്യുന്നതിനുള്ള അപേക്ഷയോടൊപ്പം അവർ ഈ  യോഗ്യതാ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

കെ‌.എ‌.യു-വിന് കീഴിലെ ഒരു കോഴ്‌സിലേക്കും സ്വാശ്രയ വിദേശവിദ്യാർത്ഥികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഇനിമുതൽ താഴെ പറയുന്ന രണ്ട് വിഭാഗത്തിലുള്ള വിദേശ വിദ്യാർത്ഥികൾക്ക് മാത്രമായി സംവരണ സീറ്റുകളുടെ സൗകര്യങ്ങൾ ലഭ്യമാണ്. 

ഭാരത സർക്കാർ സ്കോളർഷിപ്പുകൾ/ ഫെലോഷിപ്പുകൾ വഴി പിന്തുയ്ക്കുന്ന വിദേശ വിദ്യാർത്ഥികൾ. 

സ്കോളർഷിപ്പുകൾ/ഫെലോഷിപ്പുകൾ വഴി ബന്ധപ്പെട്ട ഗവൺമെന്റ് / ഭാരത സർക്കാർ (ICAR / DARE) അംഗീകാരമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ പിന്തുയ്ക്കുന്ന വിദേശ വിദ്യാർത്ഥികൾ.